Sunday 16 March 2014

എന്നിൽ  ഞാൻ  ആവാഹിച്ച ഭാവമാണ്  നിസ്സംഗത

നീ  ആകുന്ന  പ്രഹേളിക കടക്കുവാൻ  ആകുമെന്ന്  തോന്നുന്നില്ല

പ്രണയമായിരുന്നു  എനിക്ക്  നിന്നോട്  വിശുദ്ധ  പ്രണയം

കാലം  കാലനായി മാറുന്ന ഈ  കാലത്ത്

കാലു  പിടിക്കാൻ ഞാൻ ഉണ്ടാകുമോ  എന്നറിയില്ല

അന്നാലും ഈ  നശിച്ച  ലോകത്ത് ജീവിച്ചു

മരിക്കാൻ കൊതിച്ച്  ജീവിക്കാൻ  ഒരുപാട്

ആഗ്രഹിക്കുന്നു ...................!!!!!!!!!!!!!

                                                                              എന്ന്  സ്വന്തം , ഞാൻ 

Wednesday 12 March 2014

                        ഇന്നലെ  പറയാൻ  കഴിയാഞ്ഞ  ജാതി  ചിന്ത 

പദ്മിനി  എന്ന  ട്രാഫിക്‌  വാർഡൻ,  അതിലുപരി  ഒരു സ്ത്രീയും  ദളിതയും  ആയ  വ്യക്തി  ജോലിക്കിടെ  അപമാനിക്കപെട്ടിട്ട് ഏതാണ്ട്  ഒരു  മാസം  കഴിയുന്നു .ഇന്നലെ അറിയുന്നു   അവരെ  ആ  ജോലിയിൽ  നിന്ന്  പിരിച്ചു  വിട്ടിരിക്കുന്നു .അതിനെതിരെ  അവർ  ഇടപ്പള്ളി  ട്രാഫിക്‌ സ്റ്റെഷനു  മുന്നില്  കുത്തിയിരിപ്പ്  സമരം  തുടങ്ങിയിരിക്കുന്നു . പൊതു  ഇടത്തിൽ  വെച്ച്  ഒരു സ്ത്രീ  അപമാനിക്കപെട്ടിട്ടു  എന്ത് കൊണ്ടാണ്  പോലീസും ,മുഖ്യധാര  രാഷ്ട്രീയ പ്രവർത്തകരും,മനുഷ്യാവകാശ  പ്രവർത്തകരും  കുറ്റകരമായ  മൗനം  പാലിക്കുന്നത് എന്ന്  ഒന്ന്  തിരക്കിയാൽ  നമുക്ക്  മനസിലാക്കാം..  കാരണം  ആ  സ്ത്രീയെ  അപമാനിച്ചത്  ഒരു  തുക്കട  കോണ്‍ഗ്രസ്‌  നേതാവാണ്‌ (നായിന്റെ  മോൻ ) , പരാതികാരിയാണെങ്കിൽ  ദളിതയും .  ഈ  സംഭവം  ഒരു  ഈഴവനും  ,ആശാരിക്കും  സംഭവിക്കാം  പക്ഷെ  ഒരു  നായർക്ക്  ഒരിക്കലും  സംഭവിക്കില്ല  .കാരണം  ആ  ജാതിയിൽ  ഉൾപെടുന്ന  ആരും  തന്നെ  ഇത്തരം  ജോലികൾക്ക്  പോകില്ല  ,ഇനിയിപ്പോൾ  പോയിട്ട് അപമാനിക്കപെട്ടാലും  തീർച്ചയായും  കൃത്യമായ  നടപടി  ഉണ്ടാകുകയും  ചെയ്യും , അതിന്  ചരിത്രം  സാക്ഷി .എന്താണ്  ഈ  ജാതി  എന്നും,   ഇന്നും  അതിന്റെ  ശേഷിപ്പുകൾ എങ്ങനാണ്  ഒരു വ്യക്തിയെ  പൊതു  സമൂഹത്തിൽ  നിന്ന് പുറത്താക്കുന്നതെന്നും ,അതിന്  സമൂഹം  എങ്ങനെയാണ്  കൂട്ട്  നിൽക്കുന്നതെന്നും  ഈ  സംഭവം  വ്യക്തമാക്കുന്നു . എന്തിനാണ്  ദളിതുകൾക്കും ,മറ്റു  പിന്നോക്ക  വിഭാഗങ്ങൾക്കും  സംവരണം  കൊടുക്കുന്നതെന്ന്  ഇനിയെങ്കിലും  മനസിലാക്കാനുള്ള  ബുദ്ധി  എല്ലാ  സംവരണ  വിരോധികൾക്കും  ഉണ്ടാകട്ടെ  എന്ന്  ആശംസിക്കുന്നു .

NB  : ഇപ്പോൾ  കുറേ  ആളുകൾ  വരും , നമ്പൂതിരിക്കും മറ്റു  സവർണ  വിഭാഗങ്ങളും ഏല്ക്കേണ്ടി  വന്ന  യാതനകൾ  വിവരിക്കാൻ  , അവരോട്  എനിക്കൊന്നേ  പറയാനുള്ളൂ ജാതീയമായ  വിവേചനം  അനുഭവിച്ചാലേ അത്  എന്താണെന്ന് മനസിലാക്കൂ  !

വിരോധാഭാസം  : ഇലക്ഷൻ  ആയത്  കൊണ്ടാണ്  എന്ന്  തോന്നുന്നു  വിമോചന  സമരത്തിന്‌  കൂട്ടു നിന്ന മനോരമ ,  മെട്രോ മനോരമയിൽ  റിപ്പോർട്ട്‌  ചെയ്തിരിക്കുന്നു  

ജയ്  ഭീം .. 

Saturday 8 March 2014

ഒരു  പാർട്ടിയെ  ക്രൂശിച്ചത്  കൊണ്ട്   " മാർക്സിസം  " ," കമ്മ്യൂണിസം "  "ലെനിനിസം " എന്നീ    പ്രത്യയശാസ്ത്രങൾ  ഇല്ലാതാകും  എന്ന്  ആരും  കരുതേണ്ട , കാരണം   " മാർക്സിസം  " ," കമ്മ്യൂണിസം "  "ലെനിനിസം " എന്താണെന്ന്  ഒരിക്കൽ  മനസിലാക്കിയവർക്ക് അത്  ഒരു  ഭരണകൂടമായി  കാണണം   എന്ന്  ഒരിക്കൽ  എങ്കിലും  ആഗ്രഹിച്ചു  പോകും . പിന്നെ  മാർക്സിസത്തിന്റെ  അവസാന  വാക്ക്  ഏതെങ്കിലും  ഒരു  പാർട്ടി  ആണെനന്നു  ആരും  കരുതുകയും വേണ്ട ,അങ്ങനെ  ആരൊക്കെ  അവകാശപെട്ടാലും . അത്  കൊണ്ട് ഏതെങ്കിലും   പാർട്ടിയെ തെറി  വിളിക്കണ്ടവർക്ക് ആ  പാർട്ടിയുടെ  പേര്  പറഞ്ഞ്  വിളിക്കാം  വെറുതെ  മാർക്സിസ്റ്റ്  പാർട്ടി  എന്ന്  പറഞ്ഞു  മറ്റു മാർക്സിസ്റ്റ്  പാർട്ടികൾക്കും , അതിലൊക്കെ  വിശ്വസിക്കുന്നവർക്കും   കൂടി  ചീത്ത  പേര്  ചാർത്തി  കൊടുക്കരുത് . 



കമ്മ്യൂണിസവും  മാർക്സിസസവും  ലെനിനിസം പൂർണമായി  നടപ്പിലാക്കാൻ  ഒരു  രാജ്യത്തും  സാധിച്ചില്ല ,കാരണം  അതെല്ലാം  എവിടെയൊക്കെയോ  വെച്ച്  വളച്ചോടിക്കപ്പെട്ടു , ഓരോ  രാജ്യത്തും  ഓരോ  തരത്തിൽ .

Thursday 6 March 2014

                                     മടുപ്പ് 

                            ചിന്തകൾ 
                            ഒറ്റപെടൽ  
                         അവഗണിക്കൽ  
                                 ഉറക്കം 
                              പുകവലി 
                             മദ്യപാനം 
                                രതി 

                                 മടുപ്പ് 

Tuesday 4 March 2014

  ജനങ്ങൾക്ക്‌  ജനാധിപത്യം  എന്താണെന്നും  എന്തിനാണെന്നും  ഇത്രയും  കൊല്ലമായിട്ട്  മനസിലാകാത്ത  ഒരു  കപട  ജനാധിപത്യ  രാജ്യത്ത്  വീണ്ടും  അധികാരത്തിനായുള്ള  ഒരു  പ്രഹസനം അടുത്ത  മുപ്പത്തിയഞ്ച്  ദിവസം  കഴിയുമ്പോൾ  അരങ്ങേറുന്നു . മുഖ്യധാര  രാഷ്ട്രീയ  പാർട്ടികളെല്ലാം ജനവഞ്ചക്കായി  പ്രചാരണം  തുടങ്ങികഴിഞ്ഞു . പാറമടകൾ  പൂട്ടിപ്പോകും ,പുതിയ  പള്ളികൾ പണിയാൻ  സാധിക്കില്ല ,സ്ഥലം  വിൽക്കാൻ  സാധിക്കില്ല  എന്നീ  കാരണങ്ങൾ  മനസിലാക്കിയ  സഭയും  വിശ്വാസികളെ  തെരുവിൽ  ഇറക്കി  മറ്റൊരു  പ്രഹസനം . രാജ്യം  കണ്ട  ഏറ്റവും വലിയ  കൂട്ടകൊലക്ക്  നേതൃത്വം നൽകിയ  നരേന്ദ്രമോദിയെ  പിന്തുണച്ച് മറ്റൊരു  വലിയ  വിഭാഗം , ഇത്രയും  കൊല്ലം  കേരളം  ഭരിച്ചിട്ടും  വെറുപ്പ്‌  മാത്രം  സമ്പാദിച്ച  കമ്മ്യൂണിസ്റ്റ്‌കളെ  പിന്തുണച്ച്  വേറൊരു  കൂട്ടർ . അഴിമതിയുടെ  പര്യായം  ആയ  കോണ്‍ഗ്രെസ്സുക്കാർ  പല്ലിളിച്ച്  കാട്ടുന്നു  വോട്ടിനായി ഉമ്മ  വരെ  വാങ്ങുന്നു  കൊടുക്കുന്നു , എന്തൊക്കെയോ  കാണിക്കാനുള്ള  വ്യഗ്രതയിൽ  കേജ്രിവാളും  കൂട്ടരും .

സാധാരണകാരൻ  അടിസ്ഥാന  ആവശ്യങ്ങൾ  പോലും പൂർത്തീകരിക്കാൻ  സാധിക്കാതെ കഷ്ടപെടുമ്പോൾ  എന്ത്  ജനാധിപത്യം  അല്ലെ  ?????


Monday 24 February 2014

വാസ്തവത്തിൽ  എന്താണ്  ഈ  ജാതി  ? എന്തിനാണ്  ഈ  ജാതി   സംവരണം  ? എന്തിനാണ്  ഇന്ത്യ  ഇത്ര  പുരോഗമിച്ചിട്ടും  ജാതി  സംവരണം  കൊടുക്കുന്നത് , അത്  കൊണ്ടല്ലേ  ഇന്നും ജാതി  ഇന്ത്യയിൽ  നിലനില്ക്കുന്നത് .? പണ്ട്  ആരോ  ചെയ്ത  ക്രൂരതക്ക്  എന്തിനാണ്  ഇന്നും  അതിന്റെ  പേരിൽ  സംവരണം നല്കുന്നത്  ? സാമ്പത്തിക  സംവരണം  കൊണ്ടുവന്നാൽ  ജാതി  ഇല്ലാതാകും. സംവരണം  അനുഭവിക്കുകയും  ജാതിയെ  എതിർക്കുകയും ചെയ്യുന്നത്  ഇരട്ടത്താപ്പ്  ആണ് .ഞാൻ  ജാതിയിലും  മതത്തിലും  വിശ്വസിക്കുന്നില്ല  അത്  കൊണ്ട്  ജാതി സംവരണം  മാറ്റണം . ഇങ്ങനെ  വാദിക്കുന്നവർക്കുള്ള  മറുപടി  എല്ലാ  സാമാന്യ  ബുദ്ധി  ഉള്ള  സുഹൃത്തുക്കളിൽ  നിന്ന്  പ്രതീക്ഷിക്കുന്നു .....!!!!!!!!!!!!!!!!!!

Saturday 15 February 2014

കേരളത്തിലെ  പട്ടിക ജാതി  വിഭാഗം ചില  കണക്കുകൾ 

ആകെ  ജനസംഖ്യ                                  :  23.52 ലക്ഷം 
പുരുഷന്മാർ                                            : 11.49  ലക്ഷം 
സ്ത്രീകൾ                                                   : 12 .03 ലക്ഷം 
നിത്യ രോഗികൾ                                     : 60,825 
സ്ഥിര  ജോലി  ഇല്ലാത്തവർ               : 5.2 ലക്ഷം 
സ്ഥിരം  തൊഴിൽ  ഉള്ളവർ                : 51,000  (6.14 %)
ഭൂമിയുടെ  അളവ്                                 : 36,085 ഏക്കർ 

സ്വാതന്ത്ര്യം കിട്ടിയിട്ട്  66 വർഷം  കഴിഞ്ഞു  എന്നത്  ഒരു  പ്രഹസനം . ഇന്ത്യയിൽ  ഇത്രയും വർഷത്തിനിടയിൽ  എത്ര കോടി രൂപ ആണ്  നമ്മുടെ സർക്കാരുകൾ അനുവദിച്ചത് ????? അത്  എന്തായിരിക്കും  ചെയ്തിട്ടുള്ളത്  ????
ചിലർ പറയുന്നു  OBC  വിഭാഗക്കാർ  ആണ്  ഇവിടെ  ദളിതർ ജീവിക്കുന്നതിലും  പരിതാപകരമായി  ജീവിക്കുന്നത്  എന്ന്  , അതിൽ  എന്തെങ്കിലും  സത്യമുണ്ടോ  ഉണ്ടെങ്കിൽ  അതിന്റെ  കണക്കുകൾ  ലഭ്യമാണോ   ?????????? എല്ലാ  ഫേസ്ബുക്ക്‌  സുഹൃത്തുക്കളുടെയും  അഭിപ്രായങ്ങൾ , പ്രതികരണങ്ങളും  പ്രതീക്ഷിക്കുന്നു.


മുകളിൽ  കൊടുത്തിരിക്കുന്ന  കണക്കുകൾ  2012 ഫെബ്രുവരി  16  പത്രങ്ങളിൽ  വന്ന  വാർത്ത  ആണ്. പഠനം  നടത്തിയത് KILA  ആണ്.